വടക്കാഞ്ചേരി: പഴയന്നൂരിൽ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. വടക്കേത്തറ നാരായണ സ്കൂളിന് സമീപം നന്നാട്ടുകുളം വീട്ടിൽ ഗുരുവായൂരപ്പൻ (65) ആണ് മരിച്ചത്.
വീട്ടിലെ കുഴൽക്കിണറിൻ്റെ മോട്ടോറിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം.
വീട്ടിലെ കുഴൽക്കിണറിൻ്റെ മോട്ടോറിലേക്ക് നൽകിയ വൈദ്യുതി കണക്ഷനിൽ നിന്നാണ് ഗുരുവായൂരപ്പന് ഷോക്കേറ്റത്. ഉടൻതന്നെ പഴയന്നൂർ നവോദയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.