തൃശൂർ പാലിയേക്കരയിൽ റൂറൽ ഡാൻസാഫ് സംഘത്തിന്റെ വൻ കഞ്ചാവ് വേട്ട, ഒഡീഷയിൽ നിന്നും ലോറിയിൽ കടത്തിയ 124 കിലോ കഞ്ചാവ് പിടികൂടി.
നാലുപേർ പിടിയിൽ.
സംഭവവുമായി ബന്ധപ്പെട്ട് നാലുപേർ പിടിയിലായി.
എറണാകുളം ആലുവ സ്വദേശികളായ ആഷ്ലിൻ,താരിസ്, തൃശ്ശൂർ ചേരുംകുഴി സ്വദേശി ഷിജു , പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി ജാബിർ എന്നിവരാണ് അറസ്റ്റിലായത്. ചാലക്കുടി ഡിവൈഎസ്പിയുടെ ഡാൻസാഫ് സംഘവും, പുതുക്കാട് പോലീസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്
ഒഡീഷയിൽ നിന്നും കേരളത്തിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികൾ ആണ് പിടിയിലായവർ. ലോറിയിൽ ചാക്കുകളിൽ നിറച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ഒഡീഷയിൽ നിന്നും കേരളത്തിലേക്ക് വരുന്ന വഴി എവിടെയെല്ലാം കഞ്ചാവ് വിതരണം ചെയ്തു. ബാക്കിയുണ്ടായിരുന്ന കഞ്ചാവ് എവിടേക്കാണ് കൊണ്ടുപോയത് എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
പാലിയേക്കരയിൽ കഞ്ചാവ് വേട്ട; നാല് പേർ പിടിയിൽ