കൊടുങ്ങല്ലൂർ: ഹോമിയോ ഡോക്ടർമാരുടെ സംഘടനയായ ഐ.എച്ച്. കെ സംസ്ഥാനത്തെ ഏറ്റവും മികച്ച ഡോക്ടർമാർക്ക് നൽകുന്ന ഈ വർഷത്തെ ഡോ. എൻ.കെ.ജയറാം അവാർഡിന് കൊടുങ്ങല്ലൂർ എറിയാട് സ്വദേശി ഡോ. കെ.കെ. നസീർ അർഹനായി.
1992 മുതൽ എറിയാട്, ശാന്തിപുരം എന്നിവിടങ്ങളിലായി സ്വരാജ് ഹോമിയോ ഡിസ്പൻസറിയിൽ ആതുര സേവനം നടത്തുന്ന ഡോ. നസീർ ഐ.എച്ച്.കെയുടെ സംസ്ഥാന ട്രഷറർ, സെക്രട്ടറി, വൈസ് പ്രസിഡൻ്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
എം.ഇ.എസ് അസ്മാബി കോളേജ് മാനേജിങ് കമ്മിറ്റി അംഗം, ട്രഷറർ, പി.ടി.എ ഭാരവാഹി, എം. ഇ.എസ് താലൂക്ക് ട്രഷറർ, ജെ. സി.ഐ കൊടുങ്ങല്ലൂർ വൈസ് പ്രസിഡൻ്റ് എന്നീ നിലകളിലും കടപ്പൂര് വെൽഫെയർ ട്രസ്റ്റ്, മ വ്വ ചാരിറ്റബിൾ ട്രസ്റ്റ്, തജ്ഹീസു ൽ അംവാത് സംഘം എന്നിവയു ടെ ഭാരവാഹിയായും സാമൂഹ്യ ജീവകാരുണ്യ രംഗങ്ങളിലും സജീവമാണ്.
എറിയാട് പഞ്ചായത്ത് മുൻ പ്രസിഡണ്ട് കറുകപ്പാടത്ത് പുത്തൻ വീട്ടിൽ കെ.കെ.കുഞ്ഞിക്കോമുവിന്റെയും , പടിയത്ത് പുത്തൻ കാട്ടിൽ സുലേഖയുടെയും മകനാണ്.
ഭാര്യ ചെറുവാളൂർ ഐക്കര കുടുംബാഗം രേഷ്മ റാണി.
മക്കൾ: നസ്മ ഫാത്തിമ്മ, നൗറോഷ് കോമു , മരുമകൻ അനീസ് എം. ഷഫീക്ക്