freepress24news.com

നീറ്റ് പരീക്ഷക്ക് സുരക്ഷാ കവചമൊരുക്കി റൂറൽ പൊലീസ്

20250504 073939
Spread the News

ഇന്ന് നടക്കുന്ന നീറ്റ് പരീക്ഷയ്ക്കായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളൊരുക്കി തൃശൂർ റൂറൽ പൊലീസ്.
നാല് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിൽ പത്ത് ഇൻസ്പെക്ടർമാരും മുന്നൂറോളം പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
പരീക്ഷാ കേന്ദ്രത്തിലെത്തുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും പരിസര പ്രദേശങ്ങളിലെ ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിനുമായി കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ റൂറൽ പോലീസ് നടപ്പാക്കുന്നുണ്ട്.
പരീക്ഷാ കേന്ദ്രങ്ങളിലും സമീപത്തെ പ്രധാന ജംഗ്ഷനുകളിലെ ഗതാഗത തടസങ്ങൾ ഒഴിവാക്കുന്നതിനും പാർക്കിംഗ് ഗ്രൗണ്ടിലേക്ക് വാഹനങ്ങൾ വഴി തിരിച്ച് വിടുന്നതിനും ആവശ്യമായ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. കൂടാതെ മറ്റ് അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ പതിവ് പട്രോളിംഗിന് പുറമെ പരീക്ഷാ കേന്ദ്രങ്ങളുടെ പരിസരത്ത് ശക്തമായ പ്രത്യേക പോലീസ് പട്രോളിംഗും ഏർപ്പെടുത്തും.
മുഴുവൻ കേന്ദ്രങ്ങളിലും സി.സി.ടി.വി ക്യാമറകൾക്ക് പുറമെഡ്രോൺ നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
പരീക്ഷാർത്ഥികൾക്കും അനുമതിയുള്ള ജീവനക്കാർക്കും മാത്രമേ പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശനമുണ്ടാകുകയുള്ളൂ. പരീക്ഷാ കേന്ദ്രത്തിലെത്തുന്നവരുടെ പരിശോധനയ്ക്കായി സുരക്ഷാ സ്ക്രീനിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രത്തിലെത്തുന്ന വഴി, പ്രവേശനം, വാഹന പാർക്കിംഗ്, അതിജീവന സാഹചര്യങ്ങൾ, സുരക്ഷാ വിഷയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് അസൗകര്യങ്ങൾ നേരിട്ടാൽ, ഹെൽപ്‌ലൈൻ നമ്പറായ 112-ൽ വിളിച്ച് ഉടൻ സഹായം തേടാവുന്നതാണ്.
തൃശ്ശൂർ റൂറൽ പരിധിയിൽ
എടവിലങ്ങ് ഗവ.ഹയർ സെക്കൻ്ററി സ്കൂൾ, കൊടുങ്ങല്ലൂർ കെ.കെ.ടി.എം ഗവ.ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ, എറിയാട് കേരളവർമ്മ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ, പുല്ലൂറ്റ് കെ.കെ.ടി.എം ഗവ. കോളേജ്, കരൂപ്പടന്ന ഗവ.ഹയർ സെക്കൻ്ററി സ്കൂൾ, , ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ, ഇരിങ്ങാലക്കുട ഗവ.ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ, നടവരമ്പ് ഹയർ സെക്കൻ്ററി സ്കൂൾ, ചേർപ്പ് ഗവ.ഹയർ സെക്കൻ്ററി സ്കൂൾ, ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ ഗവ. കോളേജ് എന്നീ പത്ത് കേന്ദ്രങ്ങളിലായി 3720 ഓളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.
പരീക്ഷയ്ക്ക് ഹാജരാകുന്ന എല്ലാ വിദ്യാർത്ഥികൾക്കും സുഗമമായി പരീക്ഷ എഴുതുന്നതിനുള്ള ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ അറിയിച്ചു.


Spread the News
error: Content is protected !!
Scroll to Top