freepress24news.com

ശ്രീനാരായണപുരത്ത് ബസപകടം;ദേശീയപാതയിൽ ഗതാഗതക്കുരുക്ക്

20250502 223337
Spread the News

ദേശീയപാതയിൽ ശ്രീനാരായണപുരം പൊരി ബസാറിൽ കെഎസ്ആർടിസി ബസ് റോഡരികിലെ കുഴിയിലേയ്ക്ക് ചരിഞ്ഞു.
കോഴിക്കോട് നിന്നും യാത്രക്കാരുമായി പൊൻകുന്നത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽ പെട്ടത്.
ബസിൽ വാതിലിൽ തട്ടി യാത്രക്കാരിയായ ഒരു കുട്ടിക്ക് ചെറിയ പരിക്കുണ്ട്.
ഇന്ന് രാത്രി എട്ടരയോടെയായിരുന്നു അപകടം.
അപകടത്ത തുടർന്ന് രൂപപ്പെട്ട ഗതാഗതക്കുരുക്ക് കൊടുങ്ങല്ലൂർ മുതൽ എസ്. എൻ. പുരം നീണ്ട നിലയിലാണ്. ക്രെയിൻ കൊണ്ടുവന്ന് ബസ് നീക്കാൻ ശ്രമം നടക്കുന്നുണ്ട്. ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ അഞ്ചാംപരുത്തി മുതൽ ഇടുങ്ങിയ ഒറ്റ വരിയിലൂടെയാണ് ഇവിടെ ഗതാഗതം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോഴാണ് കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടത്


Spread the News
error: Content is protected !!
Scroll to Top