മാള പൊയ്യയിൽ നിയന്ത്രണം തെറ്റിയ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. പൊയ്യ ഇട്ടിയത്ത് പറമ്പിൽ അനിൽകുമാർ (43) ആണ് മരിച്ചത്.
പൊയ്യ മാനാഞ്ചേരിക്കുന്ന് കുട്ടിച്ചിറ പാലത്തിനു സമീപമായിരുന്നു അപകടം. ഉടൻ അനിൽകുമാറിനെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.