freepress24news.com

മയക്കുമരുന്ന് കച്ചവടക്കാരൻ കരുതൽ തടങ്കലിൽ

20250422 135535
Spread the News

ലഹരി ഇടപാടിനെതിരെയുള്ള കർശന നടപടിയുടെ ഭാഗമായി മയക്കുമരുന്ന് കച്ചവടക്കാരനെ കരുതൽ തടങ്കലിലാക്കി.
അണ്ണല്ലൂർ ഗുരുതിപ്പാല സ്വദേശി കോട്ടുകര വീട്ടിൽ വിശാൽ (35)നെയാണ്
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്ന് പി.ടി.എൻ.ഡി.പി. എസ് നിയമപ്രകാരം ജയിലിലടച്ചത്.
ഈ നിയമപ്രകാരം ജില്ലയിൽ
2025ലെ ആദ്യത്തെ കരുതൽ തടങ്കലാണിത്.
ഇരിങ്ങാലക്കുട സബ് ജയിലിൽ റിമാന്റിൽ കഴിഞ്ഞു വന്നിരുന്ന വിശാലിനെ നടപടികൾ പൂർത്തിയാക്കി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി. ലഹരിക്കേസുകളിൽ ഒന്നിലേറെ തവണ അറസ്റ്റിലാകുന്നവരെയും ഇവരെ സാമ്പത്തികയായി സഹായിക്കുന്നവരെയും വിചാരണ കൂടാതെ കരുതൽ തടങ്കലിൽ വയ്ക്കാവുന്നതിനും ഇത്തരത്തിലുള്ള ആളുകളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുമുള്ള നിയമമാണ് പി.ഐ.ടി. എൻ.ഡി.പി. എസ്.

വിശാലിനെതിരെ 2015 ൽ മാള പോലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് കടത്തിയതിനും, 2022 ൽ വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ ഹാഷിഷ് ഓയിൽ കടത്തിയതിനും, 2024 ൽ വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ മെത്താ ഫെറ്റമിനും മൂന്നര കിലോ കഞ്ചാവും ഹാഷിഷ് ഓയിലും കടത്തിയതിനും കേസുകളുണ്ട്.
മാള, ചാലക്കുടി, കൊടകര എന്നീ പോലീസ് സ്റ്റേഷനുകളിലായി വധശ്രമം, വീട് കയറി ആക്രമണം, അടിപിടി തുടങ്ങി 27 ക്രമിനൽ കേസുകളിൽ പ്രതിയായി ഉൾപ്പെട്ടയാളും, കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുള്ളയാളുമാണ് വിശാൽ.
വാടാനപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ ബി.എസ് ബിനു, സബ് ഇൻസ്പെക്ടർ ശ്രീലക്ഷ്മി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുരേഖ്, അഖിലേഷ് എന്നിവര്‍ നടപടികൾ സ്വീകരിച്ചു.


Spread the News
error: Content is protected !!
Scroll to Top