കൊടുങ്ങല്ലൂർ നഗരസഭയിലെ പത്താം വാർഡായ തൈവെപ്പിൽ കോൺഗ്രസ് മഹാത്മജി കുടുംബ സംഗമം നടന്നു.
ജില്ലാ കോൺഗ്രസ്സ് സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി ടി.കെ.ലാലു അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ഇ.എസ് സാബു, മണ്ഡലം പ്രസിഡണ്ട്
പി.വി. രമണൻ,ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ കെ.പി സുനിൽ കുമാർ , കെ.എസ് കമറുദ്ദീൻ , നിഷാഫ് കുര്യാപ്പിള്ളി ,കെ.കെ ചിത്രഭാനു , പി ദിലീപ്, പി.എൻ മോഹനൻ , ശ്രീദേവി വിജയകുമാർ , സി.എസ് തിലകൻ,
മഹിള കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് കവിത മധു എന്നിവർ സംസാരിച്ചു.
വാർഡ് കോൺഗ്രസ്സ് പ്രസിഡണ്ടായി ബാലചന്ദ്രമേനോനെ തെരഞ്ഞെടുത്തു.