freepress24news.com

മാല മോഷണം;യുവാവ് അറസ്റ്റിൽ

20250420 190852
Spread the News

കൈപമംഗലത്ത് യൂസഡ് ബൈക്ക് ഷോറൂം ഉടമയുടെ മകന്റെ കഴുത്തിലെ സ്വർണ്ണമാല മോഷ്ടിച്ച ജീവനക്കാരൻ അറസ്റ്റിൽ
കൈപ്പമംഗലം അറവുശാലയിലെ യൂസഡ് ബൈക്ക് ഷോറൂം നടത്തുന്ന വടക്കേതലക്കൽ വീട്ടിൽ, ഷാനിൻ്റെ ഒന്നര വയസുള്ള കുട്ടിയുടെ മാല കവർന്ന ഷോറൂം ജീവനക്കാരനായ കുറുമ്പിലാവ് കോട്ടം കോലിയാൻ വീട്ടിൽ വിപിൻ (22) നെയാണ് കൈപംമംഗലം സർക്കിൾ ഇൻസ്പെക്ടർ കെ ആർ ബിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച്ച രാവിലെ 11.30 മണിയോടെയാണ് ഷാനിന്റെ മകന്റെ കഴുത്തിൽ നിന്നും ഒരു പവനിലധികം തൂക്കം വരുന് സ്വർണ്ണമാല മോഷണം പോയത്.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സംശയം തോന്നിയ വിപിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇയാളുടെ മൊബെൽ ഫോണിൽ ഗൂഗിൾ വഴി സ്വർണ വില തിരഞ്ഞത് പൊലീസ് കണ്ടെത്തി. മോഷ്ടിച്ച സ്വർണ്ണമാല വിപിന്റെ ഹെൽമറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു.
സബ്ബ് ഇൻസ്പെക്ടർമാരായ അഭിലാഷ് ,വിൻസൻറ്, ഹരിഹരൻ ,എ എസ് ഐ അൻവറുദ്ദീൻ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ സുനിൽകുമാർ, ഗിരീഷ് ,സൂരജ്, അനന്തു മോൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.


Spread the News
error: Content is protected !!
Scroll to Top