കൈപ്പമംഗലം മണ്ഡലം മയക്കു മരുന്ന് വിമുക്ത ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന സൗജന്യ കൗൺസലിംഗ് പരിപാടിയിലേക്ക് കൗൺസലിംഗ് കോഴ്സിൽ ഡിപ്ലോമ – സൈക്കോളജിയിൽ ബിരുദം, ബിരുദാനന്തര ബിരുദം – അക്കാദമിക യോഗ്യതയുള്ള സേവന സന്നദ്ധരായ പ്രവർത്തകരെ ക്ഷണിക്കുന്നു.
റജിസ്റ്റർ ചെയ്യുന്ന വ്യക്തികൾക്ക് ഏപ്രിൽ 22 ന് രാവിലെ 10 മണി മുതൽ 1 മണി വരെ എം ഇ എസ് അസ്മാബി കോളേജിൽ വെച്ച് അർദ്ധ ദിന പരിശീലനം നൽകുന്നു. തുടർന്ന് മണ്ഡലം തലത്തിൽ കൗൺസലിംഗ് പ്രവർത്തനങ്ങളിൽ ഏർപ്പെടാം. താൽപ്പര്യമുള്ളവർ താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
9895027458,9946238540