freepress24news.com

ദേവിക എം അനിൽകുമാറിന് തുടർച്ചയായി രണ്ടാം വട്ടവും അന്തർദേശീയ റഫ്‌ഫോർഡ് നേച്ചർ കൺസെർവഷൻ ഗ്രാൻ്റ്

20250412 081228
Spread the News

കൊടുങ്ങല്ലൂർ എം.ഇ.എസ്. അസ്മാബി കോളേജ് ബോട്ടണി വിഭാഗം ഗവേഷക ദേവിക എം അനിൽകുമാർ തുടർച്ചയായി രണ്ടാം വട്ടവും അന്തർദേശീയ റഫ്‌ഫോർഡ് നേച്ചർ കൺസെർവഷൻ ഗ്രാൻഡിന് 2025-26 ന് അർഹയായി.
വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെ ആവാസവ്യവസ്ഥ പുനർസ്ഥാപനത്തിനും ഐ.യു.സി.എൻ മാനദണ്ഡങ്ങൾ ഉപയോഗിച്ച്ഉള്ള അപഗ്രഥനവുമാണ് ഗവേഷണ വിഷയം . അദ്ധ്യാപകനും ഗവേഷകനുമായ ഡോക്ടർ കെ എച്ച് അമിതാബച്ചന്റെ കീഴിലാണ് ഗവേഷണം. ഒരുവർഷത്തേക്ക് 8000 പൗണ്ട് സ്റ്റെർലിംഗ് (8.8 ലക്ഷം ) ഗ്രാൻഡ് ആണ് അനുവദിച്ചിരിക്കുന്നത്.
2022-23 ലാണ് ദേവിക ആദ്യ ഗ്രാന്റിന് അർഹയായത് .
വെസ്റ്റേൺ ഘാട്സ് ഹോൺബിൽ ഫൗണ്ടേഷന്റെ ആവാസവ്യവസ്ഥ പുനഃസ്ഥാപന പ്രോഗ്രാം കോർഡിനേറ്ററും, ഐ .യു.സി.എൻ ഗ്ലോബൽ ട്രീ സ്പെഷ്യലിസ്റ്റ് ഗ്രൂപ്പ് മെമ്പറുമാണ് ദേവിക.
നിലവിൽ 70 ഐ.യു.സി.എൻ ഒഫീഷ്യൽ റെഡ്‌ലിസ്റ് പ്രസിദ്ധീകരണങ്ങൾ അടക്കം 78 അന്താരാഷ്ട്ര ഗവേഷണ പ്രസിദ്ധീകരണങ്ങൾ ദേവികയ്ക്കുണ്ട് .


Spread the News
error: Content is protected !!
Scroll to Top