freepress24news.com

അനധികൃത മദ്യവിൽപ്പന; കയ്പമംഗലം സ്വദേശി അറസ്റ്റിൽ

20250408 191350
Spread the News

കയ്പമംഗലത്ത് അനധികൃതമായി മദ്യം സൂക്ഷിച്ച് വില്പന നടത്തി വന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം ഡോക്ടർപടി സ്വദേശി ചോറാട്ടിൽ വീട്ടിൽ ബൈജു 51 വയസ്സ് എന്നയാളെയാണ് കയ്പമംഗലം പോലീസ് പിടികൂടിയത്. ‍
ബൈജു അമിത അളവിൽ മദ്യം വീട്ടിൽ സൂക്ഷിച്ച് അനധികൃതമായി വിൽപ്പന നടത്തുകയാണെന്ന് രഹസ്യ വിവരം ലഭിച്ചതനുസരിച്ച് ഡോക്ടർ പടിയിലുള്ള ഇയാളുടെ ‍വീട്ടിൽ നടത്തിയ പരിശോധനയിലാണ് അര ലിറ്ററിന്റെ 8 കുപ്പി ഇൻഡ്യൻ നിർമ്മിത വിദേശമദ്യവും, മദ്യം വിൽപന നടത്തിയതിൽ ലഭിച്ച ആയിരം രൂപയും കണ്ടെടുത്തത്.
കയ്പമംഗലം സബ് ഇൻസ്പെക്ടർമാരായ ടി.അഭിലാഷ്, എ.ഡി.വിൻസന്റ്, അസ്സി. സബ് ഇൻസ്പെക്ടർ, അൻവറുദ്ദീൻ, പി.കെ.നിഷി, സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് ഫാറൂക്ക്, പി.കെ.ഷിജു എന്നിവർ ചേർന്നാണ് ബൈജുവിനെ അറസ്റ്റ് ചെയ്തത്.


Spread the News
error: Content is protected !!
Scroll to Top