freepress24news.com

എസ്.എൻ.ഡി.പി പന്തം കൊളുത്തി പ്രകടനം നടത്തി

20250407 212918
Spread the News

മലപ്പുറം പരാമർശത്തെ വളച്ചൊടിച്ച്
എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശൻ്റെ കോലം കത്തിച്ച ചില രാഷ്ട്രീയ പാർട്ടികളുടെ നടപടിയിൽ പ്രതിഷേധിച്ച് കൊടുങ്ങല്ലൂർ യൂണിയൻ നഗരത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. കൊടുങ്ങല്ലൂർ യുണിയൻ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് സമാപിച്ചു. യൂണിയൻ ചെയർമാൻ പി കെ രവീന്ദ്രൻ , കൺവീനർ പി.കെ പ്രസന്നൻ, യോഗം കൗൺസിലർ ബേബി റാം, അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ ഡിൽഷൻ കൊട്ടേക്കാട്ട്, എം.കെ തിലകൻ, കെ.ഡി വിക്രമാദിത്യൻ, ദിനിൽമാധവ്, ജോളിഡിൽഷൻ, കെ.എ സ് ശിവറാം, എന്നിവർ നേതൃത്വം നൽകി.


Spread the News
error: Content is protected !!
Scroll to Top