freepress24news.com

എൽ.എസ്.എസ്-യു.എസ്.എസ് പരീക്ഷാ പരിശീലനത്തിന് തുടക്കം

20250216 105940
Spread the News

കയ്പമംഗലം നിയോജക മണ്ഡലത്തിലെ ഉന്നത വിദ്യാഭ്യാസ വികസന പദ്ധതിയായ സുമേധയുടെ ഭാഗമായി എൽ എസ് എസ്, യു എസ് എസ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി അവസാനഘട്ട പരിശീലന ക്ലാസ്സ് ആരംഭിച്ചു. ശാന്തിപുരം
എം.എ.ആർ.എം.ജി.വി.എച്ച്.എസ്.എസിൽ നടക്കുന്ന ദ്വിദിന പരിശീലന ക്ലാസ് ഇ.ടി ടൈസൺ മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു.
എസ്.എൻ പുരം പഞ്ചായത്ത് പ്രസിഡൻ്റ് എം.എസ് മോഹനൻ അധ്യക്ഷത വഹിച്ചു.
രമേശ് ബാബു മാസ്റ്റർ, എസ് എൻ പുരം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നൗഷാദ് എന്നിവർ സംസാരിച്ചു.
രക്ഷിതാക്കൾക്കായുള്ള കൗൺസലിംഗ് ക്ലാസ്സ് വി.ജി ബാബു മാസ്റ്റർ നയിച്ചു. പെരിഞ്ഞനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വിനീത മോഹൻദാസ്, പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സായിദ മുത്തുക്കോയ തങ്ങൾ, കൊടുങ്ങല്ലൂർ ബി ആർ സി റസിയ ടീച്ചർ, വി ക്യാൻ സോഷ്യൽ ഇന്നോവെറ്റേഴ്‌സ് പ്രതിനിധി നഈമ കെ എ, സനിജ ബിജു എന്നിവർ പങ്കെടുത്തു.
അധ്യാപകരായ ആതിര, അൻസി അഷറഫ്, റബീന, ലിഖി, മൗറിൻ എന്നിവർ ക്ലാസുകൾ നയിച്ചു.
മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിൽ നിന്നുമായി വ്യത്യസ്ത സെഷനുകളിലായാണ് ക്ലാസുകൾ നടത്തുന്നത്. സോഷ്യൽ എഞ്ചിനീയറിങ് കൂട്ടായ്മയായ വി ക്യാൻ സോഷ്യൽ ഇന്നോവെറ്റേഴ്‌സ് പരിപാടിക്ക് പിന്തുണ നൽകി.


Spread the News
error: Content is protected !!
Scroll to Top