freepress24news.com

പി.ഭാസ്ക്കരൻ പുരസ്കാരം പി.ജയചന്ദ്രന്

20250215 122709
Spread the News

കൊടുങ്ങല്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന പി.ഭാസ്‌കരൻ ഫൗണ്ടേഷൻ്റെ ഈ വർഷത്തെ പി.ഭാസ്‌കരൻ പുരസ്‌കാരം ഗായകൻ പി.ജയചന്ദ്രന് മരണാനന്തര ബഹുമതി ആയി സമർപ്പിക്കും.
ഒരുലക്ഷം രൂപയും, പ്രശസ്‌തി പത്രവും, കുട്ടി കൊടുങ്ങല്ലൂർ രൂപകൽപ്പന ചെയ്ത‌ ശില്പ‌വുമടങ്ങിയതാണ് അവാർഡ്. ശ്രീകുമാരൻ തമ്പി, കമൽ, വിദ്യാധരൻ മാഷ് എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് ജേതാവിനെ നിർണയിച്ചത്.
ഫെബ്രുവരി 25ന് വൈകിട്ട് 5 മണിക്ക് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ നടക്കുന്ന ഭാസ്‌കര സന്ധ്യയിൽ വച്ച് പി.ജയചന്ദ്രൻ കുടുംബാംഗങ്ങൾ ശ്രീകുമാരൻതമ്പിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ
സി.സി.വിപിൻ ചന്ദ്രൻ, സെക്രട്ടറി സി. എസ് തിലകൻ, വൈസ് ചെയർമാൻ ബക്കർ മേത്തല എന്നിവർ അറിയിച്ചു.


Spread the News
error: Content is protected !!
Scroll to Top