freepress24news.com

ഷിനിയുടെ മരണം; പണമിടപാട് സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കണമെന്ന് സി.പി.എം

2488661 Com
Spread the News

എറിയാട് യു ബസാറിൽ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളായ ഇസാഫ്, ഐ.ഡി.എഫ്.സി, മാക്സ് വാല്യൂ തുടങ്ങിയ കമ്പനികളുടെ സമ്മർദ്ദത്തെ തുടർന്ന് ഷിനി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെയും സ്ഥാപന മാനേജെന്റുകൾക്കെതിരെയും പോലീസ് കേസെടുത്ത് കർശന നടപടികൾ സ്വീകരിക്കണമെന്ന് സി.പി..എം എറിയാട് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
പുത്തൻ ബാങ്കുകളുടെ കൊള്ളപലിശക്കെതിരെ ജനകീയമായ പ്രതിഷേധം ഉയരണമെന്നും ലോക്കൽ കമ്മിറ്റി ആഹ്വാനം ചെയ്തു.
സി.പി.എം ഏരിയ കമ്മിറ്റി അംഗവും എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ.പി രാജൻ അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി കെ.എ ഹസ്ഫൽ
എം.കെ മുഹമ്മദ് എന്നിവർ പങ്കെടുത്തു.


Spread the News
error: Content is protected !!
Scroll to Top