വലപ്പാട് ആനവിഴുങ്ങിയിൽ കുടുംബവഴക്കിനെ
തുടർന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. ആനവിഴുങ്ങി സ്വദേശി തൊഴുത്തുംപറമ്പിൽ അജയ(44) നെയാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 10-ാം തിയ്യതി വൈകീട്ട് ആനവിഴുങ്ങിയിലുള്ള വീട്ടിലായിരുന്നു സംഭവം. അജയനുമായി ആറ് മാസമായി അകന്നുകഴിയുകയായിരുന്ന ഭാര്യ അനുവിനെ വീട്ടിലേക്കു വിളിച്ചു വരുത്തി കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
വലപ്പാട് സ്ഥാലീസ് ഇൻസ്‌പെക്ടർ എം.കെ രമേഷിൻ്റെ നേതൃത്വത്തിൽ
എസ്.ഐമാരായ
എബിൻ, ജിഷ്ണു, സദാശിവൻ, ഗ്രേഡ് എസ്.സി.പി.ഒമാരായ സോഷി, മനോജ്, സി.പി.ഒ അനന്തകൃഷ്ണൻ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ മുജീബ്, ഡ്രൈവർ ചഞ്ചൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ