freepress24news.com

ലീഗൽ എയ്ഡ് ക്ലിനിക്‌ ആരംഭിച്ചു

20250211 163646
Spread the News

ജില്ല നിയമ സേവന അതോറിറ്റി, കൊടുങ്ങല്ലൂർ താലൂക്ക് നിയമ സേവന കമ്മിറ്റി എന്നിവ സംയുക്തമായി കൊടുങ്ങല്ലൂർ നഗരസഭയുടെ സഹകരണത്തോടെ കൊടുങ്ങല്ലൂർ താലൂക്കിൽ ലീഗൽ എയ്ഡ് ക്ലിനിക്‌ ആരംഭിച്ചു.
കൊടുങ്ങല്ലൂർ നഗരസഭ മിനി ടൗൺ ഹാളിൽ നടന്ന പരിപാടി മുൻസിഫ് കാർത്തിക ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർപേഴ്സൺ ടി.കെ ഗീത അധ്യക്ഷത വഹിച്ചു.
അഡ്വ. ആനന്ദം, കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ ലത ഉണ്ണികൃഷ്ണൻ, എൽസി പോൾ, ഷീല പണിക്കശ്ശേരി, പ്രതിപക്ഷ നേതാവ് ടി.എസ് സജീവൻ, ബാർ അസോസിയേഷൻ പ്രസിഡന്റ്‌ ബിനോയ്‌, ഷിലിൻ, അഡ്വ.കെ.കെ കവിത, താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി സെക്രട്ടറി ശാന്തകുമാരി എന്നിവർ സംസാരിച്ചു.


Spread the News
error: Content is protected !!
Scroll to Top