freepress24news.com

കൊടുങ്ങല്ലൂരിൽ നിന്നും തൃപ്രയാർ ഭാഗത്തേക്ക് യാത്ര ചെയ്യുന്നവരുടെ ശ്രദ്ധക്ക്

20250210 181257
Spread the News

എടമുട്ടം തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എടമുട്ടം തൈപ്പൂയ ദിവസമായ ഫെബ്രുവരി 11 ന് രാവിലെ 11 മുതൽ ഉച്ചതിരിഞ്ഞ് 02.30 വരേയും രാത്രി 11 മുതൽ ഫെബ്രുവരി 12 പുലർച്ചെ 02.30 വരേയും
കൊടുങ്ങല്ലൂർ ഭാഗത്തുനിന്നും തൃപ്രയാർ ഭാഗത്തേക്കുപോകുന്ന വാഹനങ്ങൾ പാലപ്പെട്ടി ജംഗ്ഷനിൽ നിന്നും പടിഞ്ഞാറോട്ട് തിരിഞ്ഞ് പടിഞ്ഞാറെ ടിപ്പുസുൽത്താൻ റോഡ് വഴി തളിക്കുളം ഭാഗത്തേക്ക് പോകേണ്ടതും
വടക്കുനിന്നും കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തൃപ്രയാർ ജംഗ് ഷനിൽ നിന്നും കിഴക്കോട്ട് തിരിഞ്ഞ് കിഴക്കേ ടിപ്പുസുൽത്താൻ റോഡ് വഴി തെക്കോട്ട് പോകേണ്ടതുമാണ്.


Spread the News
error: Content is protected !!
Scroll to Top