കൊടുങ്ങല്ലൂർ കെ.കെ.ടി.എം. ഗവ. കോളേജില്‍ 30.01.2025 തീയതിയില്‍ പ്രിന്‍സിപ്പാള്‍ ഇന്‍-ചാര്‍ജ് ആയിരുന്ന മലയാള വിഭാഗം മേധാവി ഡോ. കെ.കെ. മുഹമ്മദ് ബഷീറിനെതിരെ മാധ്യമങ്ങളിൽ വന്ന വാര്‍ത്ത തികച്ചും വസ്തുത വിരുദ്ധവും കെട്ടിച്ചമച്ചതുമാണെന്ന് കോളേജ് പ്രിൻസിപ്പാൾ അറിയിച്ചു.
കോഴിക്കോട് സര്‍വ്വകലാശാല ഡി- സോണ്‍ കലോത്സവുമായി ബന്ധപ്പെട്ട് കോളേജ് ക്യാമ്പസില്‍ നിലനിന്നിരുന്ന സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ക്യാമ്പസില്‍ പരിപാടികൾ നടത്തുന്നത് പ്രിന്‍സിപ്പാളിന്‍റെ അറിവോടെയും അനുവാദത്തോടെയും ആയിരിക്കണമെന്ന പൊതു വിവരം വിദ്യാര്‍ത്ഥി സഘടനാ പ്രതിനിധിയെ അറിയിക്കുകമാത്രമാണ് ഉണ്ടായതെന്നും, ഇത് കോളേജിന്‍റെ ആഭ്യന്തര ഭരണ സംവിധാനത്തില്‍ ഉള്‍പ്പെടുന്ന കാര്യം മാത്രമാണെന്നും പ്രിൻസിപ്പാൾ പറഞ്ഞു.
വാര്‍ത്തകളിൽ പരാമര്‍ശിച്ചതുപോലെ മഹാത്മജിയുടെ പേര് പറയുകയോ അച്ചടക്ക നടപടികള്‍ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയോ ഉണ്ടായിട്ടില്ലെന്നും പ്രിൻസിപ്പാൾ വാർത്താകുറിപ്പിൽ അറിയിച്ചു.
കൊടുങ്ങല്ലൂർ കെ.കെ.ടി.എം. ഗവ. കോളേജിലെ പ്രിന്‍സിപ്പാള്‍ ഇന്‍-ചാർജിനെതിരെ മാധ്യമങ്ങളിൽ വന്ന വാര്‍ത്ത വസ്തുത വിരുദ്ധമാണെന്ന് കോളേജ് പ്രിൻസിപ്പാൾ