കൊടുങ്ങല്ലൂർ ഉപജില്ലയിലെ മികച്ച ഹരിത വിദ്യാലയങ്ങൾക്ക് സമ്മാനങ്ങൾ വിതരണംചെയ്തു.
സി.എം എം ഒ എൽ.പി.എസ് കൊടുങ്ങല്ലൂർ,
ജി.എൽ പി എസ് പനങ്ങാട്, വി.ഡി. യു.പി.എസ് പാലിയം തുരുത്ത്,
എന്നീ വിദ്യാലയങ്ങൾക്കാണ് മികച്ച ജൈവ പച്ചക്കറി കൃഷിക്ക് അവാർഡ് ലഭിച്ചത്.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.മൊയ്തീൻ കുട്ടി ഉപഹാര സമർപ്പണം നിർവ്വഹിച്ചു.
പ്രധാനാധ്യാപകരായ സജിത്ത്, ഷീന, പി.എ
നൗഷാദ് എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി.
കൊടുങ്ങല്ലൂർ ബി.പി.സി പി.എം മോഹൻരാജ്, ഡയറ്റ് ഫാക്കൽറ്റി മുഹമ്മദ് റാഫി, ഹരിത മിഷൻ കോ-ഓർഡിനേറ്റർ മുഹമ്മദ് റാഫി എന്നിവർ പങ്കെടുത്തു.
ഹരിത വിദ്യാലയങ്ങൾക്ക് സമ്മാനങ്ങൾ വിതരണംചെയ്തു