freepress24news.com

മോട്ടോർ ബൈക്ക് മോഷ്ടിച്ചു

20250131 083356
Spread the News

കൊടുങ്ങല്ലൂരിൽ റോഡരികിൽ നിറുത്തിയിരുന്ന മോട്ടോർ ബൈക്ക് മോഷ്ടിച്ചു.
വ്യാഴാഴ്ച്ച രാത്രി ഏഴരയോടെ ചന്തപ്പുര മുനിസിപ്പൽ ബസ് സ്റ്റാൻ്റ് പരിസരത്തായിരുന്നു സംഭവം.
ബസ്റ്റാൻ്റിന് പിറകുവശത്ത് സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിന് സമീപം പാർക്ക് ചെയ്തിരുന്ന KL45T 6726 നമ്പർ പൾസർ 150 ബൈക്കാണ്
മോഷണം പോയത്. ബൈക്ക് ലോക്ക് ചെയ്ത ശേഷം ഉടമ ചായ കുടിക്കാൻ പോയ സമയത്തായിരുന്നു മോഷണം. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. വാഹനത്തെ കുറിച്ച് വിവരം ലഭിക്കുന്നവർ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലോ 9746729504 എന്ന ഫോൺ നമ്പറിലോ അറിയിക്കുക.


Spread the News
error: Content is protected !!
Scroll to Top