നമ്മുടെ കുട്ടികൾ അവർ പഠിക്കുന്ന വിദ്യാലയങ്ങൾ വിടുന്നതിന് മുൻപുതന്നെ അവർക്കിടയിൽ വായന ശീലം വളർത്തി എടുക്കേണ്ട ഉത്തരവാദിത്വം ഓരോ വിദ്യാലയവും അധ്യാപകരും ഏറ്റെടുക്കേണ്ടത് അത്യാവശ്യമാണെന്ന് ഇ.ടി ടൈസൺ മാസ്റ്റർ എംഎൽഎ പറഞ്ഞു.
കയ്പമംഗലം മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ അക്ഷര കൈരളിയുടെ ഭാഗമായ കലാമുറ്റത്തിന്റെ നേതൃത്വത്തിൽ എം എൽ എ പ്രാദേശിക ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിലെ എല്ലാ പ്രൈമറിവിദ്യാലയങ്ങൾക്കും നൽകുന്ന പുസ്തകളുടെ വിതരണോഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാലസാഹിത്യ ഇൻസ്റ്റ്യൂട്ട്,ചിന്ത,പ്രഭാത് ബുക്ക് ഹൗസ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നി പബ്ലിക്കേഷന്റെ 3 ലക്ഷം രൂപയുടെയും
സബ്സിഡി ഇനത്തിലെ പുസ്തകവും കൂടി മണ്ഡലത്തിലെ 65 വിദ്യാലയങ്ങക്കും പുസ്തകങ്ങൾ നൽകുന്ന പരിപാടികൾ ഏഴ് ഗ്രാമ പഞ്ചാത്തുകളിലും വരും ദിവസങ്ങളിൽ നടക്കുമെന്നും ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ പറഞ്ഞു.
ആദ്യ ഘട്ടമായി എറിയാട്,എടവിലങ്ങ് എന്നീ പഞ്ചായത്തുകളിലെ വിദ്യാലയങ്ങൾക്കുള്ള പുസ്തക വിതരണം എംഎൽഎ നിർവ്വഹിച്ചു.
കയ്പമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശോഭന രവി അദ്ധ്യക്ഷത വഹിച്ചു.
എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി രാജൻ, എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിഷ അജിതൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ നജ്മൽ സക്കീർ, സാറാബി ഉമ്മർ, ബിന്ദു രാധാകൃഷ്ണൻ,വാർഡ് മെമ്പർമാരായ സ്നേഹലത ടീച്ചർ, കെ കെ മോഹനൻ, കൊടുങ്ങല്ലൂർ ബിപിസി പി.എം മോഹൻ രാജ് മാസ്റ്റർ, എടവിലങ്ങ് ജിഎൽപി സ്കൂൾ പ്രധാന അധ്യാപിക ജ്യോതി ടീച്ചർ
ടി കെ മിനി, നൗഷദ്കൈതവളപ്പിൽ,കുട്ടി കൊടുങ്ങല്ലൂർ, കലാമുറ്റം കൺ വീനർ ജ്യോതിടീച്ചർ എന്നിവർ സംസാരിച്ചു.
കൂട്ടികൾ വിദ്യാലയം വിടുന്നതിന് മുന്നേ വായന ശീലം സ്വായത്തമാക്കണം; എം.എൽ.എ