freepress24news.com

ഡി – സോൺ കലോത്സവം അലങ്കോലമായതിൽ പങ്കില്ലെന്ന് ഹോളിഗ്രേസ് മാനേജ്മെൻ്റ്

20250128 183722
Spread the News

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡീസോൺ കലോത്സവം വിദ്യാർത്ഥി സംഘടനകൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് നിറുത്തി വെച്ച സാഹചര്യത്തെക്കുറിച്ച് വിശദീകരണവുമായി
ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്റ്യൂഷൻ മാനേജ്മെൻ്റ് രംഗത്ത്.
കലോത്സവം
ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട വിദ്യാർത്ഥി സംഘടനകളാണെന്ന്
ഹോളിഗ്രേസ് ജനറൽ സെക്രട്ടറി ബെന്നി ജോൺ ഐയ്നിക്കൽ അറിയിച്ചു.
മികച്ച സൗകര്യങ്ങളുള്ള ഒരു ക്യാമ്പസ് എന്ന നിലയിൽ ഡീസോൺ കലോത്സവത്തിന് വേദി അനുവദിക്കുക മാത്രമാണ് ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്റ്യൂഷൻ ചെയ്തത്.
ഈ സാഹചര്യത്തിൽ സംഘാടനത്തിൽ ഏതെങ്കിലും തരത്തിലുള്ള പിഴവ് പറ്റിയിട്ടുണ്ടെങ്കിൽ പോലും അതിന്റെ ഉത്തരവാദിത്വം വിദ്യാർത്ഥി യൂണിയനുകൾക്ക് മാത്രമാണെന്നും കോളേജ് മാനേജ്മെന്റ്
അറിയിച്ചു.


Spread the News
error: Content is protected !!
Scroll to Top