കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ.
പുല്ലൂറ്റ് ചാപ്പാറ സ്വദേശി വെറ്റിലക്കാരൻ പറമ്പിൽ വീട്ടിൽ വിനീതിനെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാന്റ് ചെയ്തു.
സബ് ഇൻസ്പെക്ടർമാരായ സൗമ്യ, അതുൽ മോഹൻ, അറാഫത്ത്, എ എസ് ഐ ബെനീഷ്, ഗ്രേഡ് എസ് സി പി ഒ ഷമീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.