freepress24news.com

കെ.സുധാകരൻ്റെ കാൽ തല്ലിയൊടിക്കൽ പരാമർശത്തിന് മറുപടിയുമായി ഡി.വൈ.എഫ്.ഐ

Dyfi flag 500x500
Spread the News

പടിഞ്ഞാറെ വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളേജിൽ കോൺഗ്രസ് – യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ അക്രമം അഴിച്ചുവിട്ട് ക്യാമ്പസുകളെ കലാപഭൂമിയാക്കി സമാധാനന്തരീക്ഷം തകർക്കുവാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ..
കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ അസ്മാബി കോളേജിൽ
മുഴുവൻ ജനറൽ സീറ്റിലും, ഭൂരിപക്ഷം അസോസിയേഷൻ – ക്ലാസ്സ്‌ റെപ്പുകളും എസ്.എഫ്.ഐ വിജയിച്ചു.
ഇതിൽ വിളറിപൂണ്ട യൂത്ത് കോൺഗ്രസ്‌ – കോൺഗ്രസ്‌ നേതൃത്വമാണ് ബോധപൂർവ്വം കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നത്.
ഒക്ടോബർ 15 വൈകുന്നേരം കോളേജ് വിടുന്ന സമയം കോളേജിന്റെ മുന്നിൽ തമ്പടിച്ച യൂത്ത് കോൺഗ്രസ്‌ കൈപ്പമംഗലം മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ക്രിമിനൽ സംഘം മനഃപൂർവ്വം പ്രകോപനം സൃഷ്ടിച് എസ്.എഫ്.ഐ പ്രവർത്തകരെ ആക്രമിച്ചത്.
പ്രവർത്തകർ സമയോചിതമായി പ്രതിരോധിച്ചത് കൊണ്ടാണ് വിദ്യാർത്ഥികൾക്ക് മാരക പരിക്കേൽക്കാതെ രക്ഷപെട്ടത്.
അതിനുശേഷം നിരന്തമായി നേരിട്ടും ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും എം.ഇ.എസ്
അസ്മാബി കോളേജിലെ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ട്.
കഴിഞ്ഞ ദിവസമാണ് പ്രമുഖ മുൻ കെ.പി.സി.സി പ്രസിഡന്റ്‌ കെ സുധാകരൻ അസ്മാബി കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകരുടെ കാൽ തല്ലിയൊടിക്കുമെന്ന് പരസ്യമായി ആഹ്വാനം ചെയ്തത്. അതു വഴി വീണ്ടും സംഘർഷം സൃഷ്ടിക്കാൻ ആണ് കോൺഗ്രസ്‌ – യൂത്ത് കോൺഗ്രസ്‌ ശ്രമിക്കുന്നത്.
സമാധാനപരമായി പോകുന്ന ഒരു ക്യാമ്പസിൽ കലാപം സൃഷ്ടിക്കാനും, വിദ്യാർത്ഥികളെ ആക്രമിക്കാനും ശ്രമിച്ചാൽ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും,
വിദ്യാർത്ഥികൾക്ക് സമാധാനപരമായയി കോളേജിൽ വന്നു പോകാനുള്ള സാഹചര്യത്തിന് വിഘാതമായി നിൽക്കുന്ന പക്ഷം ഡി.വൈ.എഫ്.ഐ മുൻകൈയെടുത്ത് അതിനെ ചെറുത്തു തോൽപ്പിക്കുമെന്നും ബ്ലോക്ക് സെക്രട്ടറി പി.എച്ച് നിയാസ്
പ്രസിഡൻ്റ് കെ.കെ ഹാഷിക്ക് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.


Spread the News
error: Content is protected !!
Scroll to Top