freepress24news.com

മഴക്കെടുതിയിൽ കൊടുങ്ങല്ലൂർ, പലയിടത്തും നാശനഷ്ടം

Screenshot 20240523 152559 Gallery
Spread the News

മഴക്കെടുതിയിൽ കൊടുങ്ങല്ലൂർ, വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി.
ഇടിമിന്നലിൽ വീട്ടിലെ സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ചു.
കോതപറമ്പിൽ മഴയിൽ വഴി ഇടിഞ്ഞുതാഴ്ന്നു.
ബുധനാഴ്ച്ച രാത്രിയിലുണ്ടായ ശക്തമായ മഴയെ തുടർന്ന് നഗരത്തിൽ പലയിടങ്ങളിലും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.
ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിൽ ദേശീയപാത നവീകരണത്തിൻ്റെ ഭാഗമായി നിർമ്മിച്ച കാന നിറഞ്ഞൊഴുകി സമീപ പ്രദേശങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി.അശാസ്ത്രീയമായ കാനനിർമ്മാണവും വെള്ളക്കെട്ടിന് കാരണമായി.
കൊടുങ്ങല്ലൂർ നഗരത്തിൽ കാവിൽക്കടവ്, മുനിസിപ്പൽ ബസ് സ്റ്റാൻ്റ് പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി.
ശക്തമായ ഇടിമിന്നലിൽ ലോകമലേശ്വരത്ത് വീട്ടിലെ സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ചു.
വയലാർ വാടയിൽ ക്ഷേത്രത്തിന് സമീപം വട്ടപ്പറമ്പിൽ
വിജയൻ്റെ വീട്ടിലാണ് നാശനഷ്ടങ്ങൾ ഉണ്ടായത്.
പുല്ലൂറ്റ് തളിയാകാട്ടിൽ അഭിലാഷിന്റെ വീടിന്റെ ഭിത്തിക്ക് നാശനഷ്ട്ടം സംഭവിച്ചിട്ടുണ്ട്.
കൊടുങ്ങല്ലൂർ നഗരസഭാ തിർത്തിയായ കോതപറമ്പ് തോടിന് സമീപം കനത്ത മഴയിൽ വഴി ഇടിഞ്ഞു പോയി.
നഗരത്തിലും പരിസരങ്ങളിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ട് ഭീഷണിയിലാണ്.


Spread the News
error: Content is protected !!
Scroll to Top