freepress24news.com

ശ്രീനാരായണപുരത്ത് റോഡരികിൽ നിറുത്തിയിട്ട ലോറി തനിയെ ഉരുണ്ടു നീങ്ങി ഇടിച്ച് നക്സലൈറ്റ് നേതാവ് മരിച്ചു

Spread the News

കൊടുങ്ങല്ലൂരിലെ ശ്രീനാരായണപുരത്ത്
നിറുത്തിയിട്ട ലോറി തനിയെ നീങ്ങി വന്നിടിച്ച് മുൻ നക്സലൈറ്റ് നേതാവ് മണത്തലവീട്ടിൽ
എം.കെ നാരായണൻ (74) മരിച്ചു.
ഇന്ന് രാവിലെ ശ്രീനാരായണപുരം
ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പരിസരത്തായിരുന്നു അപകടം.
റോഡരികിൽ നിറുത്തിയിട്ട ലോറിയാണ്
അപകടത്തിനിടയാക്കിയത്.
തനിയെ ഉരുണ്ട് നീങ്ങിയ ലോറി മതിലിൽ ചാരി നിൽക്കുകയായിരുന്ന നാരായണനെ ഇടിക്കുകയായിരുന്നു.
ക്ഷേത്രപരിസരത്ത്
ലോട്ടറി കച്ചവടം നടത്തുന്നതിനിടയിലാണ് നാരായണൻ അപകടത്തിൽ പെട്ടത്.
അടിയന്തരാവസ്ഥക്കാലത്ത്
കേരളത്തിൽ നക്സലൈറ്റുകൾ നടത്തിയ ആദ്യത്തെ പാളിപോയ പൊലീസ് സ്റ്റേഷൻ ആക്രമണമായ മതിലകം പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ കമാൻഡറായിരുന്നു നാരായണൻ.


Spread the News
error: Content is protected !!
Scroll to Top