freepress24news.com

പെരിഞ്ഞനത്ത് 36 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ

Spread the News

പെരിഞ്ഞനത്ത് 36 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ. മതിലകം കൂളിമുട്ടം സ്വദേശി പന്തയക്കൽ വീട്ടിൽ ഷാരൂഖ് (24), കൊടുങ്ങല്ലൂർ കാവിൽക്കടവ് സ്വദേശി അടിമ പറമ്പിൽ മുഹമ്മദ് സാലിഹ്(23) എന്നിവരെയാണ് കൊടുങ്ങല്ലൂർ എക്സൈസ് ഇൻസ്പെക്ടർ എം.ഷാംനാഥും സംഘവും അറസ്റ്റ് ചെയ്തത്. പെരിഞ്ഞനം കാണി വളവിൽ വെച്ച് കാറിൽ നിന്നാണ് എം.ഡി.എം.എ കണ്ടെടുത്തത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി വിതരണം ചെയ്യാൻ കൊണ്ട് പോകുമ്പോഴാണ് ഇവർ പിടിയിലായത്.
20 വർഷം ശിക്ഷ കിട്ടാവുന്ന കേസാണിതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവർക്കെതിരെ മതിലകം, , കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഉദ്യോഗസ്ഥരായ കെ.എസ്.മന്മഥൻ, ടി.കെ.അബ്ദുൽ നിയാസ്, അഫ്സൽ, ഒ.ബി.ശോബിത്ത്,ചിഞ്ചു പോൾ,കെ.എ തസ്‌നിം എന്നിവരും അന്വേഷണ സംഘത്തിൽ

ഉണ്ടായിരുന്നു.


Spread the News
error: Content is protected !!
Scroll to Top