വാടാനപ്പള്ളിയിൽ കുഞ്ഞിനെ കളിപ്പിക്കുന്നതിനിടയിൽ അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു. തൃത്തല്ലൂർ ഗാന്ധി ഗ്രാമത്തിന് സമീപം ചിറ്റിലേടത്ത് കൊച്ചക്കന്റെ മകൻ സന്തോഷ്കുമാർ ( 44 ) ആണ് മരിച്ചത്.
തളിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ പ്ലസ് ടു മലയാള വിഭാഗം അധ്യാപകനാണ്. ബുധനാഴ്ച സ്കൂളിലെ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയശേഷം വൈകീട്ട് ആറോടെ കുത്തിനെ എടുത്ത് കളിപ്പിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു. ഭാര്യ: അരുണിമ (അധ്യാപിക, സ്വരജതി നൃത്തവിദ്യാലയം). മകൾ: ഭാവയാമി (ഒന്നര വയസ്). സംസ്‌കാരം ഇന്ന് (വ്യാഴാഴ്ച)