freepress24news.com

ഫാ.ഡോ.ജേക്കബ്ബ് കോണത്ത് നിര്യാതനായി

1706931471009360
Spread the News

കോട്ടപ്പുറം രൂപതയിലെ സീനിയർ വൈദീകനും ഗ്രന്ഥകാരനുമായ റവ.ഡോ ജേക്കബ്ബ് കോണത്ത് (81)  നിര്യാതനായി. 2017 മുതൽ  വിശ്രമ ജീവിതത്തിലായിരുന്നു.
കോട്ടപ്പുറം രൂപത ചാൻസലർ, ആലുവ കാർമ്മൽഗിരി സെമിനാരി പ്രൊഫസർ, പ്രൊക്കുറേറ്റർ,ഫൊറോന വികാരി, രൂപത ആലോചന സമിതി അംഗം, കോർപ്പറേറ്റ് എഡ്യൂക്കേഷണൽ മാനേജർ , കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രൽ , കോട്ടുവള്ളി സെൻ്റ് സെബാസ്റ്റ്യൻ, തുരുത്തിപ്പുറം സെൻ്റ് ഫ്രാൻസിസ് അസീസി , കുരുവിലശ്ശേരി നിത്യസഹായ മാത പള്ളികളിൽ വികാരി, തുരുത്തിപ്പുറം എഎജെഎം ആശുപത്രി അഡ്മിനിസ്ട്രേറ്റർ , പൊറ്റക്കുഴി ലിറ്റിൽ ഫ്ലവർ പള്ളി വികാർ സബ്സ്റ്റിറ്റ്യൂട്ട് , കർത്തേടം  സെൻ്റ് ജോർജ് പള്ളി വികാർ കോർപ്പറേറ്റർ, തൈക്കൂടം സെൻ്റ് റാഫേൽ പള്ളി സഹവികാരി  എന്നീ നിലകളിലും യുഎസ്എ യിലെ വിവിധ പള്ളികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇന്ന് ( ഫെബ്രുവരി 3, ശനി) ഉച്ചകഴിഞ്ഞ് 2 വരെ  കൃഷ്ണൻകോട്ടയിൽ  സഹോദരൻ കോണത്ത് ചീക്കു ജോർജ്ജിൻ്റെ ഭവനത്തിലും തുടർന്ന് 3.30 വരെ കൃഷ്ണൻകോട്ട ക്രിസ്തുരാജ പള്ളിയിലും ആദരാഞ്ജലികൾ അർപ്പിക്കാം. വൈകീട്ട് 3.30 ന് കൃഷ്ണൻകോട്ട ക്രിസ്തുരാജ പള്ളിയിൽ സംസ്ക്കാര കർമ്മങ്ങൾ .
കൃഷ്ണൻകോട്ട പരേതരായ കോണത്ത്  ചീക്കു – ഏല്യ ദമ്പതികളുടെ മകനായി 1942 ഡിസംബർ 9 നാണ് ജനനം. 1971 ഡിസംബർ 18 ന്  വിജയപുരം ബിഷപ്പ് ഡോ. അംബ്രോസ് അബസോളയിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.
‘ഓർമ്മയ്ക്കായ്’, ‘ ഒരു തച്ചൻ്റെ കഥ’, ‘ കാൽകീഴിലെ നിധികുംഭങ്ങൾ’ തുടങ്ങിയ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

സഹോദരങ്ങൾ: പരേതരായ ലോനൻകുട്ടി, മാർഗ്ഗലി, സെലീന, പൗളി, റോസ, ഫിലോമിന, ജോർജജ് , സിൽവ, കാർളൂട്ടി . കോട്ടപ്പുറം രൂപതാംഗം ഫാ.ആൽബർട്ട് കോണത്ത്, കണ്ണൂർ രൂപതാംഗം ഫാ ഷോബി കോണത്ത് എന്നിവർ സഹോദര പുത്രരും സിസ്റ്റർ കൊച്ചുത്രേസ്യ  കോണത്ത് സഹോദര പുത്രിയുമാണ്.


Spread the News
error: Content is protected !!
Scroll to Top