അരിമ്പൂർ കൊലപാതകക്കേസ്,
അന്തിക്കാട് സ്ക്വാഡിന് അംഗീകാരം.
അരിമ്പൂരിൽ തമിഴ്നാട് സ്വദേശിയായ കെട്ടിട നിർമ്മാണ തൊഴിലാളി അമ്പാടത്തു വീട്ടിൽ ആദിത്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ തമിഴ്നാട് തിരുച്ചിറപ്പിള്ളി സ്വദേശി ദാമോധരൻ (22 ) കടലൂർ ബണ്ടരുട്ടി സ്വദേശി ഷൺമുഖൻ (38) എന്നിവരെ പഴുതടച്ച അന്വേഷണത്തിലൂടെ കണ്ടെത്തിയ
അന്തിക്കാട് ഇൻസ്പെക്ടർ പി കെ ദാസ്, സീനിയർ സി പി ഒ മാരായ മിഥുൻ കൃഷ്ണ, സുർജിത് സാഗർ എന്നിവരാണ് ബാഡ്ജ് ഓഫ് ഹോണർ ബഹുമതിക്ക് അർഹരായത്.
മിഥുൻ കൃഷ്ണ കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പിയുടെ സ്ക്വാഡിൽ അംഗമാണ്.