കൊടുങ്ങല്ലൂരിലെ കോട്ടപ്പുറം ചന്തയെയും കായലോര ടൂറിസം വികസനത്തേയും മുസരീസ് അധികാരികൾ അവഗണിക്കുന്നതായി ആരോപിച്ച് ഒറ്റയാൾ സമരം.
കൊടുങ്ങല്ലൂരിൽ മുസിരിസ് പൈതൃക പദ്ധതികളുടെ ഉദ്ഘാടനം നടക്കവെയാണ് നഗരസഭാ കൗൺസിലറും കോൺഗ്രസ് നേതാവുമായ
വി.എം ജോണി കോട്ടപ്പുറം ആംഫി തീയറ്ററിൽ ഒറ്റയാൾ സമരം നടത്തിയത്.
ആംഫി തിയ്യറ്റർ ഭിത്തികൾ പൊട്ടിപൊളിഞ്ഞും,
ഇരിപ്പിടങ്ങൾ താറുമാറായ അവസ്ഥയിലാണ്.
ഡ്രൈനേജുകൾ മണ്ണും ചെളിയും വീണു അടഞ്ഞു,ബോട്ടുകൾ നിശ്ചലമായി,
വഴി വിളക്കുകൾ പലതും കത്തുന്നില്ല
ക്യാമറകൾ പ്രവർത്തിക്കുന്നില്ല,
ചന്ത നവീകരണ ഫണ്ട് വിനിയോഗിക്കുന്നില്ല തുടങ്ങി നിരവധി പരാതികൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
ഒറ്റയാൾ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് നേതാക്കൾ എത്തിയിരുന്നു.
കോട്ടപ്പുറം ചന്തയെയും കായലോര ടൂറിസം വികസനത്തേയും മുസരീസ് അധികാരികൾ അവഗണിക്കുന്നതായി ആരോപിച്ച് ഒറ്റയാൾ സമരം