freepress24news.com

കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനലിന് വൻ വിജയം

കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനലിന് വൻ വിജയം
Spread the News

കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി നേതൃത്വം നൽകിയ സഹകരണ സംരക്ഷണ മുന്നണിക്ക് വൻ വിജയം.
പതിമൂന്നംഗ ഭരണസമിതി പാനലിലെ മുഴുവൻ പേരും മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു.
എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക്
മൂവ്വായിരത്തി എണ്ണൂറിലധികം വോട്ടും,
യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് ആയിരത്തി മുന്നൂറിലധികം വോട്ടും ലഭിച്ചു.
പ്രൊഫഷണൽ വിഭാഗത്തിൽ
ഭരണ സമിതി പാനലിനെതിരെ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച കെ.ആർ കിരണിന് 1869 വോട്ട് ലഭിച്ചു.
ബാങ്ക് ചെയർമാൻ വി.കെ ബാലചന്ദ്രൻ, മുൻ നഗരസഭാ ചെയർമാനും സി.പി.എം ഏരിയ കമ്മറ്റിയംഗവുമായ കെ.ആർ ജൈത്രൻ, സി.പി.ഐ കയ്പമംഗലം മണ്ഡലം സെക്രട്ടറി ടി.പി രഘുനാഥ്, അഡ്വ.നവാസ് കാട്ട കത്ത്, സുമശിവൻ, രാധിക അനിൽകുമാർ, ഫർസാന സാലിഹ്,
എം.എസ് ഷിനോജ്, പി.എൻ ഉണ്ണികൃഷ്ണൻ, ഒ.സി ജോസഫ്, കെ.കെ സുരേന്ദ്രൻ, അഡ്വ. കാരൂർ നന്ദകുമാർ, പി.എസ് വിനു എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്ന് എൽ.ഡി.എഫ് പ്രവർത്തകർ നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തി.


Spread the News
error: Content is protected !!
Scroll to Top