freepress24news.com

കൊടുങ്ങല്ലൂർ കോട്ട കോവിലകത്തെ തീപ്പിടുത്തം;കത്തി നശിച്ചത് അമൂല്യമായ താളിയോലകൾ

കൊടുങ്ങല്ലൂർ കോട്ട കോവിലകത്തെ തീപ്പിടുത്തം;കത്തി നശിച്ചത് അമൂല്യമായ താളിയോലകൾ
Spread the News

കൊടുങ്ങല്ലൂർ കോട്ടക്കോവിലകത്ത് വെള്ളിയാഴ്ച്ച രാത്രിയിലുണ്ടായ തീപ്പിടുത്തത്തിൽ പുരാവസ്തുക്കളായ താളിയോലകൾ കത്തിനശിച്ചു.
നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോലകളാണ് തീപിടുത്തത്തിൽ നാമാവശേഷമായത്.
വട്ടെഴുത്തിലുള്ള താളിയോലകളുടെ ഉള്ളടക്കം തിരിച്ചറിയാനായിരുന്നില്ല.
പുരാതന ലിപിയിലെഴുതിയ താളിയോലകൾ വായിച്ചെടുക്കാൻ വിദഗ്ദ്ധരുടെ സഹായം തേടാനുള്ള ഒരുക്കത്തിലായിരുന്നു കോവിലകം അധികൃതർ.
കോവിലകത്തിൻ്റെ മച്ചിൻ പുറത്ത് സൂക്ഷിച്ചിരുന്ന താളിയോലകൾ ഒന്നടങ്കം കത്തിനശിക്കുകയായിരുന്നു.
തീപ്പിടുത്തത്തിൽ
കോവിലകത്തിൻ്റെ മേൽക്കൂരയ്ക്ക് കേടുപാട് സംഭവിച്ചു.


Spread the News
error: Content is protected !!
Scroll to Top