കുപ്രസിദ്ധ റൗഡികളും നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതികളുമായ രണ്ടുപേരെ കാപ്പ ചുമത്തി നാടുകടത്തി
എറിയാട് പഴുവതുരുത്തി വീട്ടിൽ ഫഹദ്,
കുറ്റിച്ചിറ ചായ്പൻകുഴി സ്വദേശി വാഴപ്പിള്ളി വീട്ടിൽ സുധീഷ് എന്നിവരെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്‌റെ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഡി.ഐ.ജിയുടെ ചുമതല വഹിക്കുന്ന നോർത്ത് സോൺ ഐ.ജി നീരജ്‌കുമാർ ഗുപ്‌ത ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഫഹദ് 2 വധശ്രമ കേസുകൾ ഉൾപ്പടെ കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ അഞ്ചോളം കേസുകളിൽ പ്രതിയാണ്.
സുധീഷ് വെള്ളികുളങ്ങര പോലീസ് സ്റ്റേഷനില്‍ 3 വധശ്രമം കേസുകൾ ഉൾപ്പടെ ആറോളം കേസുകളിൽ പ്രതിയാണ്.
ഗുരുതര കുറ്റകൃത്യങ്ങളിൽ നിരന്തരം ഏർപ്പെട്ടു വന്നതിനെ തുടർന്നാണ് ഇവർക്കെതിതെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്‌റെ റിപ്പോർട്ട് നൽകിയത്.
