freepress24news.com

ഗുരുതര ക്രമക്കേടുകൾ: കേരളത്തിലേത് ഉൾപ്പെടെ 20 സ്കൂളുകളുടെ അംഗീകാരം റദ്ദാക്കി

Cbse.1.2585340
Spread the News

കേരളത്തിലേത് ഉള്‍പ്പടെ 20 സ്‌കൂളുടെ അംഗീകാരം റദ്ദാക്കി സിബിഎസ്‌ഇ. അപ്രതീക്ഷിത പരിശോധനകളില്‍ പരീക്ഷ മാനദണ്ഡങ്ങളില്‍ ഉള്‍പ്പടെ ക്രമക്കേടുകള്‍ കണ്ടെത്തിയതോടെയാണ് നടപടി. മൂന്ന് സ്‌കൂളുകളെ തരംതാഴ്ത്തിയെന്നും സിബിഎസ്‌ഇ സെക്രട്ടറി ഹിമാന്‍ഷു ഗുപ്ത അറിയിച്ചു.
കേരളത്തിലെ രണ്ട് സ്‌കൂളുകളുടെ അംഗീകാരമാണ് റദ്ദാക്കിയത്. മലപ്പുറത്തെ പീവീസ് പബ്ലിക് സ്‌കൂള്‍, തിരുവനന്തപുരത്തെ മദര്‍ തെരേസ മെമ്മോറിയല്‍ സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവയ്‌ക്കെതിരെയാണ് നടപടി. ഡല്‍ഹിയിലെ അഞ്ച് സ്‌കൂളുകളുടെ അംഗീകാരമാണ് നഷ്ടപ്പെട്ടത്.


Spread the News
error: Content is protected !!
Scroll to Top