freepress24news.com

എടത്തിരുത്തിയിൽ ബൈക്കപകടം;കൊടുങ്ങല്ലൂർ സ്വദേശി മരിച്ചു

20240317 094449
Spread the News

എടത്തിരുത്തിയിൽ ബൈക്കപകടത്തിൽ കൊടുങ്ങല്ലൂർ സ്വദേശിയായ യുവാവ് മരിച്ചു. കൊടുങ്ങല്ലൂർ കോട്ടപ്പുറം കരിപ്പാക്കുളം വീട്ടിൽ കമറുദ്ദീന്റെ മകൻ 24 വയസുള്ള മുഹമ്മദ് സൽമാൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെ എടത്തിരുത്തി കുമ്പള പറമ്പിനടുത്തായിരുന്നു അപകടം. സുഹൃത്തുക്കളോടൊപ്പം ബൈക്കിൽ എടമുട്ടത്ത് പോയി തിരികെ ഇരിങ്ങാലക്കുടയിലേക്ക് പോകുന്നതിനിടെ സൽമാൻ സഞ്ചരിച്ചിരുന്ന ബൈക്ക് വളവിൽ തെന്നി മറിഞ്ഞ് വീഴുകയായിരുന്നു. തൊട്ടു പുറകിൽ വന്നിരുന്ന ബൈക്കും കൂട്ടി മുട്ടി നിയന്ത്രണം വീട്ട് മറിഞ്ഞു. ഉടൻ തന്നെ പരിക്കേറ്റവരെ ചെന്ത്രാപ്പിന്നി മിറിക്കിൾ, വിവേകാനന്ദ ആംബുലൻസ് പ്രവർത്തകർ ആശുപത്രികളിൽ എത്തിച്ചെങ്കിലും സൽമാൻ മരണപ്പെടുകയായിരുന്നു. സൽമാന്റെ കൂടെ ഉണ്ടായിരുന്ന മാപ്രാണം മാടായിക്കോണം സ്വദേശികളായ ഷെയിൻ, മിഥുൻ എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. സൽമാന്റെ മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കയ്പമംഗലം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

വീഡിയോ വാർത്ത കാണൂ…


Spread the News
error: Content is protected !!
Scroll to Top