കൊടുങ്ങല്ലൂരിലെ മേത്തലയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി.
കണ്ടംകുളം വാട്ടർ ടാങ്ക് ജംഗ്ഷന് സമീപം മങ്കുഴി റോഡിലാണ് മുപ്പത്തിയഞ്ച് സെൻ്റീ മീറ്റർ ഉയരമുള്ള രണ്ട് കഞ്ചാവ് ചെടികൾ എക്സൈസ് സംഘം കണ്ടെത്തിയത്.
വാർഡ് കൗൺസിലർ റിജി ജോഷി വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ
കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം. ഷാംനാഥും സംഘവും കഞ്ചാവ് ചെടികൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രിവന്റീവ് ഓഫീസർ നെൽസൺ , സിവിൽ എക്സൈസ് ഓഫീസർ അഫ്സൽ വനിത സിവിൽ എക്സൈസ് ഓഫീസർ ചിഞ്ചു പോൾ ഡ്രൈവർ സഞ്ജയ് എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
