കൊടുങ്ങല്ലൂർ കെ കെ ടി എം ഗവ കോളേജ് പ്രിൻസിപ്പാൾ ഡോ. ഇ എ നെസി ക്ക് പൂർവ്വ വിദ്യാർത്ഥികളുടെ ചാരിറ്റബിൾ സംഘടനയായ കെ കെ ടി എം സീഡ്സ് യാത്രയയപ്പ് നൽകി.
കോളേജിൽ പുതിയ കോഴ്സുകൾ അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഭൗതിക സാഹചര്യങ്ങളുള്ളതും
ഉയർന്ന അക്കാദമിക് നിലവാരം പുലർത്തുന്നതുമായ കോളേജിന് നാഷണൽ അസസ്മെൻ്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിൻ്റെ ഉയർന്ന ഗ്രേഡ് ലഭിക്കുന്നതിന് പുതിയ കോഴ്സുകൾ വരേണ്ടത് അത്യന്താപേക്ഷിതമാണെന്ന് യോഗം വിലയിരുത്തി.
യാത്രയയപ്പ് സമ്മേളനവും ശലഭോദ്യാനത്തിലെ താമരക്കുളത്തിൻ്റെ ഉദ്ഘാടനവും കൊടുങ്ങല്ലൂർ ന്നര വൈസ് ചെയർമാൻ അഡ്വ .വി എസ് ദിനൽ നിർവ്വഹിച്ചു.സീഡ്സ് പ്രസിഡൻ്റ് ആര്യ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
മുൻ കോളേജ് പ്രിൻസിപ്പാൾ ഇൻചാർജ് ഡോ.സുബൈദ ഉപഹാര സമർപ്പണം നടത്തി. കൗൺസിലർ പി എൻ വിനയചന്ദ്രൻ, ഡോ.ജി ഉഷാകുമാരി, ഡോ.ഇ എം ഷാജി, പി കെ പുരുഷോത്തമൻ, ലീന പ്രതാപൻ, അഷറഫ് ഉള്ളിശ്ശേരി എന്നിവർ സംസാരിച്ചു.
എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും ബിഎസ് സി കമ്പ്യൂട്ടർ സയൻസ്സിൽ ഏഴാം റാങ്ക് നേടിയ സിദ്ധാർത്ഥ് ശിവാനന്ദനെ ചടങ്ങിൽ ആദരിച്ചു .
സി ഡി ബുൾഹർ,ടി കെ കോമളം,വിനോദ് എൻ രാജൻ,ലത ചന്ദ്രൻ,കെ സി ബാലകൃഷ്ണൻ, റാഫി മതിലകം, റെബിൻ ഹരിദാസ്, കെ എ മധുസൂദനൻ, ജീജ രാമകൃഷ്ണൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
