കൊടുങ്ങല്ലൂര്‍: മേത്തല പണിക്കശ്ശേരില്‍ ജയാനന്ദന് (കുട്ടന് മാസ്റ്റർ -83) അന്തരിച്ചു. മേത്തല ബാലാനു ബോധിനി സ്കൂള്‍ റിട്ട. പ്രധാനാധ്യാപകനും ആദ്യകാല കോണ്‍ഗ്രസ് നേതാവുമായിരുന്നു.
മേത്തല ജെ.ഡി. സഭ പ്രസിഡന്റ്, മേത്തല ശ്രീനാരായണ സമാജം പ്രസിഡന്റ്, മേത്തല പഞ്ചായത്ത് മുന്‍ വൈ. പ്രസിഡന്റ്, മേത്തല സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, ബാലാനു ബോധിനി സ്കൂള്‍ മാനേജര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ അംബുജം.(റിട്ട. പ്രധാനാധ്യാപിക, ഗവ.എല്‍. പി. സ്കൂള്‍, ശൃംഗപുരം). മക്കള്‍: ജിഷ (അധ്യാപിക, ബാലാനുബോധിനി സ്കൂള്‍), ജിബി. മരുമക്കള്‍: കെ.പി. മനോജ് (അഭിഭാഷകന്, കൊടുങ്ങല്ലൂര്‍ കോടതി), വിനു ( ടാറ്റാ മോട്ടേഴ്സ് ).
സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പില്‍.
കൊടുങ്ങല്ലൂര്‍ മേത്തല പണിക്കശ്ശേരില്‍ ജയാനന്ദന് (കുട്ടന് മാസ്റ്റർ) നിര്യാതനായി