കൊടുങ്ങല്ലൂർ: ചെക്ക് റിപ്പബ്ലിക്ക് ചാൾസ് യൂണിവേഴ്സിറ്റിയിൽ നാല് വർഷത്തെ ഗവേഷണത്തിന് കൊടുങ്ങല്ലൂർ സ്വദേശിനി അഫ്രിൻ നവാസിന് ഒന്നരക്കോടി രൂപയുടെ രാജ്യാന്തര ഫെലോഷിപ്പ് ലഭിച്ചു. മെഡിസിനൽ കെമിസ്ട്രിയാണ് ഗവേഷണ വിഷയം.
മൃഗസംരക്ഷണ വകുപ്പ്
റിട്ടയേർഡ് ഡെപ്യൂട്ടി ഡയറക്ടർ,
കൊടുങ്ങല്ലൂർ ശാന്തിപുരം വടക്കേ വീട്ടിൽ ഡോക്ടർ വി. എ. നവാസിന്റെയും, ഫെഡറൽ ബാങ്ക് അസോസിയേറ്റ് വൈസ് പ്രസിഡൻ്റ്
സുനിത ഇസ്മായിലിന്റെയും മകളാണ് അഫ്രിൻ,
പഞ്ചാബിലെ മൊഹാലി, ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ നിന്നും രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അഫ്രിൻ,
ഹൈദരാബാദിലെ നൈപറിലും ബാംഗ്ലൂരിലെ ഇൻസ്റ്റമിലും ഇൻ്റേൺഷിപ്പ് പൂർത്തിയാക്കിയിട്ടുണ്ട്.
കൊടുങ്ങല്ലൂർ സ്വദേശിനി അഫ്രിൻ നവാസിന് ഒന്നരക്കോടി രൂപയുടെ രാജ്യാന്തര ഫെലോഷിപ്പ്