freepress24news.com

ചരിത്രകാരൻ പ്രൊഫ.ഭാർഗ്ഗവൻ പിള്ള നിര്യാതനായി

20260706
Spread the News

ചരിത്രകാരൻ കൊടുങ്ങല്ലൂർ ശാസ്താ വിഹാർ പനക്കൽ കിഴക്കേതിൽ പ്രൊ. ഭാർഗവൻ പിളള (87) നിര്യാതനായി. കൊടുങ്ങല്ലൂർ ഗവണ്മെന്റ് കെ.കെ.ടി.എം കോളേജിലെ ചരിത്ര വിഭാഗം മേധാവി ആയിരുന്നു. എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ്, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്, കേരള ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ്, കൊടുങ്ങല്ലൂർ കലാ സാഹിത്യ അക്കാദമി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സംസ്കാരം നാളെ (ജൂലൈ 7 ) ഉച്ചക്ക് 2 മണിക്ക് കൊടുങ്ങല്ലൂരിലെ വീട്ടുവളപ്പിൽ.
ഭാര്യ : പ്രൊ .രാജേശ്വരി (ഗവണ്മെന്റ് കെ.കെ.ടി.എം കോളേജ് വൈസ് പ്രിൻസിപ്പൽ )
മക്കൾ : ഉമ, ഹേമ


Spread the News
error: Content is protected !!
Scroll to Top