കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ പരിധിയിൽ കൊടുങ്ങല്ലൂർ ഡെപ്പോയിൽ നിന്നും പതിനഞ്ച് ബസുകൾ.
കൊടുങ്ങല്ലൂർ-ഗുരുവായുർ റൂട്ടിൽ ആറ് ലിമിറ്റഡ് സ്റ്റോപ് ബസുകൾ, ഗോശ്രീ പാലം വഴി എറണാകുളത്തേക്ക് രണ്ട് ഓർഡിനറി ബസുകൾ ഗോശ്രീപാലം വഴി കാക്കനാട്, ചേർത്തല, ആലുവ, മൂന്നാർ എന്നിവിടങ്ങളിലേക്കും, തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് രണ്ട് ബസുകൾ എന്നിങ്ങനെയാണ് ഓർഡിനറി ലിമിറ്റഡ് സ്‌റ്റോപ്പ് സർവീസ് നടത്തുന്നത്. കൂടാതെ ഗുരുവായൂർ നിന്നും ഒമ്പത് ബസുകളും ഇരിങ്ങാലക്കുടയിൽ നിന്ന് രണ്ട് ബസുകളും പൊന്നാനി, പറവൂർ ഡിപ്പോകളിൽനിന്നും ഗുരുവായുർ എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്.
മാളയിൽ നിന്നും പൊയ്യ വഴികൊടുങ്ങല്ലൂരിലേക്ക് സർവ്വീസ് നടത്തുന്ന ബസുകളെല്ലാം സൗജന്യ യാത്രാ പരിധിയിൽ വരും.
പദ്ധതിയുടെ പ്രാദേശിക ഉദ്ഘാടനം തിങ്കളാഴ്ച്ച രാവിലെ കൊടുങ്ങല്ലൂർ വടക്കെ നടയിൽ മന്ത്രി ഒ.ജെ ജനീഷ് നിർവ്വഹിക്കും.
കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ പരിധിയിൽ കൊടുങ്ങല്ലൂർ ഡെപ്പോയിൽ നിന്നും പതിനഞ്ച് ബസുകൾ