കയ്പമംഗലം മണ്ഡലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന എം എൽ എ അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു.
മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് എന്നീ പൊതു വിദ്യാലയങ്ങളിൽ നിന്ന് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എപ്ലസ് നേടിയവർക്കും എൽ.എസ്.എസ്- യുഎസ്. എസ്, എൻ.എം.എം.എസ് വിജയികൾക്കുമാണ് എം എൽ എ അവാർഡ് നൽകുന്നത്.
ജൂൺ 26 ന് മതിലകം സാൻജോ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.
കയ്പമംഗലം മണ്ഡലത്തിലെ എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം, മതിലകം, പെരിഞ്ഞനം, കയ്പമംഗലം, എടത്തിരുത്തി. എന്നീ ഗ്രാമ പഞ്ചായത്തുകളിൽ പഠിച്ച കുട്ടികൾ അവരുടെ സ്കൂളിൽ തന്നെ പേര് നൽകണം.
എന്നാൽ ഈ മണ്ഡലത്തിലെ താമസക്കാരും മണ്ഡലത്തിന് പുറത്ത് പഠിക്കുന്നവരുമായ കുട്ടികൾ അവരുടെ മാർക്ക് ലിസ്റ്റിന്റെ കോപ്പിയും, ഒരു പാസ്പോട്ട് സൈസ് ഫോട്ടോയും അപേക്ഷയും ജൂൺ 15ന് മുൻപായി എം എൽ എ ഓഫീസിലൊ, മതിലകം ബി ആർ സി യിലൊ കൊടുങ്ങല്ലൂർ ബി ആർ സിയിലൊ എത്തിക്കേണ്ടതാണെന്ന് കെ.കെ വത്സരാജ് എം.എൽ.എ അറിയിച്ചു.
കയ്പമംഗലം എം.എൽ.എയുടെ വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു