കൊടുങ്ങല്ലൂരിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി കച്ചവടക്കാരൻ പിടിയിൽ.
ചാപ്പാറ വെളുത്തേരി വീട്ടിൽ സലാം (61) ആണ് അറസ്റ്റിലായത്.
സ്കൂൾ വിദ്യാർത്ഥികളുൾപ്പടെയുള്ളവരെ ലക്ഷ്യമിട്ടാണ് ഇയാൾ നിരോധിത പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ചാപ്പാറയിലുള്ള കടയിൽ നിന്നാണ് ഇയാകെ പോലീസ് സംഘം പിടികൂടിയത്. ചെയ്ത് ബാലനീതി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പായ സെക്ഷൻ 77 ഉൾപ്പെടുത്തി ഇയാൾക്കെതിരെ കേസെടുത്തു.
കൊടുങ്ങല്ലൂർ എസ്.ഐ വി. വിവേക്, സി.പി.ഒ മാരായ അമൽദേവ്, ഷമീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നിരോധിത പുകയില ഉത്പന്നങ്ങളുമായി കച്ചവടക്കാരൻ പിടിയിൽ