കൊടുങ്ങല്ലൂരിൽ വിദ്യാർത്ഥികൾക്ക് സിഗരറ്റ് വിൽപ്പന നടത്തിയ സ്ഥാപനത്തിൽ പൊലീസ് റെയ്ഡ്, പുകയില ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു.
മുനിസിപ്പൽ ബസ് സ്റ്റാൻ്റിൽ പ്രവർത്തിക്കുന്ന ഗോപുര കൂൾബാറിൽ നിന്നുമാണ് സിഗരറ്റ്, ബീഡി എന്നിവ പിടിച്ചെടുത്തത്.
പ്രായപൂർത്തിയാകാത്തവർക്ക് സിഗരറ്റ് വിൽപ്പന നടത്തുന്നതായുള്ള രഹസ്യവിവരത്തെ തുടർന്നാണ് കൊടുങ്ങല്ലൂർ പൊലീസ് പരിശോധന നടത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപന നടത്തിപ്പുകാരൻ ഗിരീഷ് കുമാറിനെതിരെ പൊലീസ് കേസെടുത്തു.
കൊടുങ്ങല്ലൂരിൽ വിദ്യാർത്ഥികൾക്ക് സിഗരറ്റ് വിൽപ്പന; വ്യാപാര സ്ഥാപനത്തിൽ പൊലീസ് റെയ്ഡ്