വോട്ടെണ്ണൽ ദിവസമായ തിങ്കളാഴ്ച്ച തീരമേഖലയിൽ പടക്കത്തിന് വിലക്ക്.
കൊടുങ്ങല്ലൂർ പൊലീസ് സബ് ഡിവിഷനു കീഴിലുള്ള കൊടുങ്ങല്ലൂർ, മതിലകം, കൈപ്പമംഗലം, വാടാനപ്പള്ളി, വലപ്പാട് പോലീസ് സ്റ്റേഷൻ പരിധികളിലാണ് പ്രകടനത്തിലോ മറ്റു പൊതുസ്ഥലങ്ങളിലോ പടക്കം, മറ്റു പൊട്ടിത്തെറി ഉണ്ടാക്കുന്ന വസ്തുക്കളോ ഉപയോഗിക്കുന്നത് പൊലീസ് നിരോധിച്ചിട്ടുള്ളത്.