freepress24news.com

ഡോ.ഫ്രാൻസിസ് റോയ് ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി

20260315
Spread the News

നിയമസഭാ തെരഞ്ഞെടുപ്പിൽ കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി ഡോ.കെ.എം ഫ്രാൻസിസ് റോയി മത്സരിക്കും.
കൊടുങ്ങല്ലൂർ സ്വദേശിയായ ഫ്രാൻസിസ് റോയ് 2012 ൽ ആം ആദ്മി പാർട്ടി സ്ഥാപിതമായതു മുതൽ പ്രവർത്തകനായ ഫ്രാൻസിസ് റോയ്
2013 മുതൽ 2018 വരെ കൊടുങ്ങല്ലൂർ നിയോജകമണ്ഡലം പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ പാർട്ടിയുടെ ജോയിന്റ് സെക്രട്ടറിയാണ്.
ബി.എഡ് ബിരുദവും. തമിഴ്നാട്ടിലെ അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും മാസ്റ്റർ ഓഫ് ഫിലോസഫിയും നേടിയിട്ടുണ്ട് ഇദ്ദേഹം. സൗത്ത് അമേരിക്ക യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് (ഡി. ലിറ്റ്) നേടി. തൃശൂർ ആയുർകേന്ദ്രത്തിൽ നിന്ന് ആയുർവേദത്തിലും പഞ്ചകർമയിലും ഡിപ്ലോമയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് കൗൺസിലിംഗ് ആൻഡ് സൈക്കോളജിയിൽ മറ്റൊരു ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട് ഇദ്ദേഹം.


Spread the News
error: Content is protected !!
Scroll to Top