freepress24news.com

എം.ഐ.ടി മുൻ ചെയർമാൻ കെ.സി ഹൈദ്രോസ്സ് ഹാജി നിര്യാതനായി

20260314
Spread the News

കൊടുങ്ങല്ലൂർ: എറിയാട് മാടവന അത്താണി ഹെൽത്ത് സെന്ററിന് സമീപം കൊച്ചിക്കാരൻ വടക്കേവീട്ടിൽ ഹൈദ്രോസ് ഹാജി (88) നിര്യാതനായി. ഖബറടക്കം ഇന്ന് 14/03/2026 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3:30 മണിക്ക് മാടവന മസ്ജിദുൽ ബദരിയ്യ: മഹല്ല് ജമാ-അത്ത് ഖബർസ്ഥാനിൽ.
ഭാര്യ : നഫീസ.
മക്കൾ : ഫസൽ ഹക്ക്, മുഹമ്മദ്‌ റഫീഖ്, സാദിഖ്‌, അസീം, നസീർ, നിസാർ, ഹസീന.
മരുമക്കൾ : സജിത, സോഫിയ, ഷെർജ, സൽ സാബി, ഫാദിയ, ഫൗസിയ, ഫസൽ.
എം.ഐ.ടി ട്രസ്റ്റ് ചെയർമാൻ, മാടവന മസ്ജിദിൽ ബദരിയ്യ: മഹല്ല് ജമാ-അത്ത് പ്രസിഡന്റ്, കെ.എഫ്.എം സംഘടനയുടെ ഉപദേഷ്ടാവ്, എം.ഐ.ടി ടൗൺ മസ്ജിദ് പ്രസിഡന്റ്, മാടവന നുസ്രത്തുൽ ഇസ്ലാം സംഘം ചെയർമാൻ, മാടവന ബദരിയ്യ: വികസന സമിതി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.


Spread the News
error: Content is protected !!
Scroll to Top